മലയാളത്തില്‍ ഗായത്രീസ്പര്ശം
പുതിയ തലമുറയിലെ പാട്ടുകാരികളില്‍ ഗായത്രി വ്യത്യസ്തയാണ്. അധികം വായാടിയല്ല. ആത്മീയതയോടാണ് ചായ്വ്. ജനപ്രീതിയ്ക്ക് ഇണങ്ങാത്ത ചേരുവകളാണിതെങ്കിലും ഗായത്രിയുടെ അരികിലേക്ക് അംഗീകാരങ്ങള്‍ എത്തുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരമാണ് ഈ അംഗീകാരങ്ങളില്‍ ഒടുവിലത്തേത്. ഗായത്രിയ്ക്കുള്ള ആരാധകരുടെ എണ്ണവും കൂടുകയാണ്.
പുതുമുഖ ഗായികമാരില്‍ ഗായത്രിയില്‍ നല്ല ഭാവിയുള്ള ഗായികയെക്കാണുന്നുവെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ചിത്ര തന്നെ വ്യക്തമാക്കിയിരുന്നു. എന്താണ് ഗായത്രിയുടെ ഗാനങ്ങള്‍ക്കുള്ള സവിശേഷത? സ്വരശുദ്ധിയും ജ്ഞാനവും ഇഴപാകുന്ന ഗായത്രിയുടെ ഗാനങ്ങള്‍ ഹൃദയത്തില്‍ വേറിട്ടൊരു സ്പര്‍ശം തന്നെ.
ചിത്രയുടെയും സുജാതയുടെയും പിന്മഗാമിയാകാനുള്ള യോഗ്യത തനിയ്ക്കുണ്ടെന്ന് ഗായത്രി ഇതിനകം തെളിയിച്ചുകഴിഞ്ഞു. താമരനൂലിനാല്‍...(മുല്ലവള്ളിയും തേന്മാവും), കഥയിലെ രാജകുമാരിയും.., ദീനദയാലോ രാമ...(അരയന്നങ്ങളുടെ വീട്), ഘനശ്യാമവര്ണ്ണ(കൊച്ചുകൊച്ചു സന്തോഷങ്ങള്‍) എന്നീ ഗാനങ്ങള്‍ ഇതിന് ഉദാഹരണം. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സസ്നേഹം സുമിത്രയിലെ എന്തേ നീ കണ്ണാ... എന്ന ഗാനം വികാരങ്ങളെ ഒരു ഗായികയ്ക്ക് എത്ര സൂക്ഷ്മമായി പ്രതിഫലിപ്പിയ്ക്കാനാവും എന്നതിന്റെ തെളിവാണ്.
ഹിന്ദുസ്ഥാനിയില്‍ നടത്തിയ വര്‍ഷങ്ങളുടെ ശ്രമം കൈമുതലായുള്ള ഗായത്രിയുടെ കയ്യില്‍ മെലഡി സുരക്ഷിതമാണ്. പക്ഷെ താളക്കൊഴുപ്പുള്ള പാട്ടുകള്‍ ഗായത്രിയ്ക്ക് അധികം കിട്ടിയിട്ടില്ല. അതുകൊണ്ടാകാം ജനപ്രീതിയുടെ കാര്യത്തില്‍ ഗായത്രി പിന്നിലാണ്. നിര്‍ഭാഗ്യത്തിന് ഗായത്രി പാടിയ സിനിമകള്‍ ഹിറ്റായതുമില്ല. (പിന്നെ മലയാളം ഉച്ചാരണം. ഗായത്രി അത് ഒന്ന് കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് ചിലപ്പോള്‍ കേള്വിക്കാരന് തോന്നിയേക്കാം.)
ശ്രീ ശ്രീ രവിശങ്കറിന്റെ അരുമശിഷ്യയായ ഗായത്രി ഇപ്പോള്‍ ഗുരുവിന് വേണ്ടി ഇന്ത്യയ്ക്കകത്തും പുറത്തും പാടുന്നുണ്ട്. അതുകൊണ്ട് തന്നെ ഗായത്രി തിരക്കിലാണ്. ഇംഗ്ലീഷും ഫ്രഞ്ചു സാഹിത്യവുമാണ് ഗായത്രിയുടെ ഇഷ്ടങ്ങള്‍.
തൃശൂര്‍ സ്വദേശിനിയാണ് ഗായത്രി. അച്ഛന് അശോകനും അമ്മ സുനിന്ദിയും ഡോക്ടര്‍മാരാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications