Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ ആദ്യത്തെ മലയാളം എഫ്എം സ്റേഷന്‍

കൊല്‍ക്കത്ത: ദുബായില്‍ ആദ്യത്തെ മലയാളം എഫ്എം റേഡിയോ സ്റേഷന്‍ തുടങ്ങി.

ബോസ് ഗ്രൂപ്പിന്റെതാണ് മലയാളം എഫ്എം സ്റേഷന്‍. 2003ല്‍ ബോസ് ഗ്രൂപ്പ് വാങ്ങിയ എഎം റേഡിയോ സ്റേഷന്‍ 2003ല്‍ 24 മണിക്കൂറും പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങിയിരുന്നു. ഇപ്പോള്‍ റേഡിയോ സ്റേഷന്‍ എഫ്എം ആക്കി. എഫ്എം റേഡിയോ സ്റേഷനില്‍ നിന്നുള്ള പരിപാടികള്‍ 24 മണിക്കൂറും ദുബായില്‍ 94.8 എഫ്എമ്മില്‍ ലഭിക്കും.

ഗള്‍ഫ് മേഖലയിലെ ആദ്യത്തെ മലയാളം എഫ് എം സ്റേഷനാണിതെന്ന് ബോസ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്വപന്‍ സധന്‍ ബോസ് പറഞ്ഞു.

പ്രാഥമികമായി താനൊരു ഇന്ത്യക്കാരനും പിന്ന ബംഗാളിയുമാണ്. മലയാളം സ്റേഷന്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്- സ്വപന്‍ സധന്‍ ബോസ് പറഞ്ഞു.

യുഎഇയിലെയും സൗദി അറേബ്യയിലെയും ഖത്തറിലെയും ബഹ്റിനിലെയും ഒമാനിലെയും ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് എഎം ബാന്റിലെ റേഡിയോ ഏഷ്യ സ്റേഷന്‍. പുതിയ എഫ്എം സ്റേഷനില്‍ നിന്നുള്ള പരിപാടികള്‍ യുഎഇയില്‍ മാത്രമേ ലഭിക്കുകയുള്ളൂ.

യുഎഇയില്‍ ഒരു ഹിന്ദി എഫ്എം സ്റേഷന്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് സ്വപന്‍ സധന്‍ ബോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+