രാജാ രവിവര്‍മ്മ അവാര്‍ഡ് ആര്‍ട്ടിസ്റ് നമ്പൂതിരിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാജാ രവിവര്‍മ്മ പുരസ്കാരത്തിന് ചിത്രകാരനായ ആര്‍ട്ടിസ്റ് നമ്പൂതിരി അര്‍ഹനായി.
ഏപ്രില്‍ 29 വ്യാഴാഴ്ച സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
രണ്ടു തവണ കേരള ലളിതകലാഅക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട നമ്പൂതിരിക്ക് ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചോള കലാമണ്ഡലത്തിലെ അംഗമാണ് നമ്പൂതിരി. കൊച്ചിയിലെ കേരളകലാപീഠത്തിന്റെ സ്ഥാപകാംഗമാണ്.












Click it and Unblock the Notifications