അരുന്ധതിയ്ക്ക് സിഡ്നി സമാധാനസമ്മാനം
സിഡ്നി: ഇന്ത്യന്‍ എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ അരുന്ധതി റോയിയ്ക്ക് ഈ വര്‍ഷത്തെ സിഡ്നി സമാധാന സമ്മാനം. സിഡ്നി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലന്‍ കാമറൂണ്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആസ്ത്രേല്യയില്‍ നിന്നുള്ള ഒരേയൊരു അന്താരാഷ്ട്രപുരസ്കാരമാണിത്.
മനുഷ്യാവകാശത്തിനും അക്രമരാഹിത്യത്തിനും വേണ്ടി ധൈര്യത്തോടെ പ്രവര്‍ത്തിച്ചയാളെന്ന നിലയില്‍ ശ്രദ്ധേയയായ അരുന്ധതി വര്‍ഗ്ഗീയകലാപത്തിന് ഇരയായവര്‍ക്കും പാവങ്ങള്‍ക്ക് നീതിലഭിയ്ക്കുന്നതിനും ശബ്ദമുയര്‍ത്തിയെന്നും അവാര്‍ഡ് സമിതി വിലയിരുത്തുന്നു. നര്‍മ്മദ പദ്ധതിയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് പാവങ്ങള്‍ കുടിയൊഴിക്കപ്പെട്ടപ്പോഴും ആണവായുധങ്ങളക്കെതിരെയും അവര്‍ സധൈര്യം പ്രവര്‍ത്തിച്ചതായും സമിതി പറയുന്നു.
വളരെ വ്യക്തതയോടെ കാര്യങ്ങള്‍ എഴുതുന്ന എഴുത്തുകാരിയാണ് അരുന്ധതീ റോയിയെന്നും ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. സ്റ്യുവര്‍ട്ട് റീസ് പറഞ്ഞു. മനുഷ്യജീവിതത്തിന് അവഗണന നേരിടുന്ന ഇക്കാലത്ത് അരുന്ധതിയെപ്പോലുള്ള എഴുത്തുകാര്‍ക്ക് നമ്മള്‍ കാതോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് എന്നി ഒറ്റ കൃതിയിലൂടെ വിശ്വ പ്രസിദ്ധി നേടിയ അരുന്ധതി നവമ്പര്‍ മൂന്നിന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സിഡ്നി പീസ് പ്രൈസ് പ്രഭാഷണം നടത്തും.












Click it and Unblock the Notifications