ബഷീര്‍ പുരസ്കാരം കടമ്മനിട്ടയ്ക്ക്
കൊച്ചി: ഖത്തറിലെ മലയാളികളുടെ സംംസ്കാരിക സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ 10-ാമത് ബഷീര്‍ പുരസ്കാരത്തിന് കവി കടമ്മനിട്ട രാമകൃഷ്ണന്‍ അര്‍ഹനായി.
ബഷീറിന്റെ പത്നി ഫാബി ബഷീറാണ് ജൂണ്‍ രണ്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. 35,000 രൂപയും ആര്‍ടിസ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രവാസി ട്രസ്റ് മാനേജിംഗ് ട്രസ്റി ബാബു മേത്തര്‍, പ്രവാസി ദോഹ ചെയര്‍മാന്‍ കെ. കെ. സുധാകരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications