കൂടിയാട്ടം പ്രചാരണത്തിന് യുനെസ്കോ ഗ്രാന്റ്
തൃശൂര്‍: കൂടിയാട്ടത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും യുനെസ്കോ ഗ്രാന്റ് അനുവദിച്ചു.
കൂടിയാട്ടത്തിന്റെ പ്രചാരണത്തിനായി കേരള കലാമണ്ഡലത്തിന് ആറ് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുന്നതിന് യുനെസ്കോയുടെ തീരുമാനം. അഞ്ച് വിവിധ പരിപാടികള്‍ക്കായാണ് യുനെസ്കോ ഗ്രാന്റ് അനുവദിച്ചത്. കൂടിയാട്ടത്തെ ആഗോളപൈതൃകത്തിന്റെ ഭാഗമായി 2001ല്‍ യുനെസ്കോ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യുനെസ്കോയുടെ ഈ നീക്കം.
ഇതില്‍ ആദ്യത്തെ പരിപാടി ആറ് മാസക്കാലം 25 പേര്‍ക്ക് കൂടിയാട്ടത്തില്‍ മികച്ച പരിശീലനം നല്‍കുകയാണ്. രണ്ട് കൂടിയാട്ടം മേളകള്‍ സംഘടിപ്പിക്കുക, അവധിക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട കോളജ് വിദ്യാര്‍ഥികള്‍ക്കായി രണ്ടാഴ്ചത്തെ ആസ്വാദന കോഴ്സ് സംഘടിപ്പിക്കുക, കൂടിയാട്ടത്തെ കുറിച്ചുള്ള 50 പേജുള്ള ലഘുലേഖ പ്രസിദ്ധീകരിക്കുക, കൂടിയാട്ടം സംബന്ധിച്ച വിവരശേഖരം സംരക്ഷിക്കുക എന്നിവയാണ് മറ്റ് നാല് പരിപാടികള്‍.












Click it and Unblock the Notifications