ഡോ. എം. ലീലാവതിക്ക് വിലാസിനി പുരസ്കാരം
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എന്‍ഡോവ്മെന്റ് പുരസ്കാരത്തിന് ഡോ. എം. ലീലാവതിക്ക്. ലീലാവതിയുടെ അപ്പുവിന്റെ അന്വേഷണം എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്.
നോവല്‍ സാഹിത്യത്തെ കുറിച്ചുള്ള പഠനഗ്രന്ഥമാണ് അവാര്‍ഡിനായി പരിഗണിച്ചത്. സി. രാധാകൃഷ്ണന്റെ ഒമ്പതു നോവലുകളെ കുറിച്ചുള്ള പഠനഗ്രന്ഥമാണ് അപ്പുവിന്റെ അന്വേഷണം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡോ. എം. ഗംഗാധരന്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതിയാണ് ഗ്രന്ഥം തിരഞ്ഞെടുത്തത്.












Click it and Unblock the Notifications