മൃദംഗത്തില്‍ ലോകറിക്കാര്‍ഡ്
പാലക്കാട്: കുഴല്‍മന്ദത്തെ രാമകൃഷ്ണന് അങ്ങിനെ മൃദംഗത്തിലൂടെ ലോകറിക്കാര്‍ഡിലേക്ക് നടന്നുകയറുന്നു. തുടര്‍ച്ചയായി 38 മണിക്കൂര്‍ നേരം മൃദംഗം വായിച്ചുകൊണ്ടാണ് രാമകൃഷ്ണന് ഗിന്നസ് ബുക്കില്‍ ഇടം പിടിയ്ക്കുന്നത്.
മൃദംഗവിദ്വാനെന്ന നിലയില്‍ ഇതിനകം കേരളത്തിലെ കച്ചേരിവേദികളില്‍ പ്രസിദ്ധനായ വിദ്വാനാണ് കുഴല്‍മന്ദം രാമകൃഷ്ണന്. ചെറുപ്പത്തിലേ മൃദംഗം അഭ്യസിച്ചുതുടങ്ങിയ രാമകൃഷ്ണന് മൃദംഗം മാത്രമാണ് ജീവിതം. എത്ര വായിച്ചാലും തളരാത്ത, മറിച്ച് വര്ധിതവീര്യമാര്ജ്ജിക്കുന്നതാണ് രാമകൃഷ്ണന്റെ വിരലുകള്‍. കര്‍ണ്ണാടകസംഗീതലോകത്ത് രാമകൃഷ്ണന്റെ ഈ മിടുക്ക് പ്രസിദ്ധമാണ്.
ഇപ്പോള്‍ രാമകൃഷ്ണന് ആ വിരലുകള്‍ക്കൊണ്ട് കര്ണ്ണാടകസംഗീതപ്രേമികളുടെ പരിമിതമായ വൃത്തത്തിനപ്പുറത്തേയ്ക്കും യാത്ര ചെയ്തിരിക്കുന്നു. ജൂലൈ 24 ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച യജ്ഞം ജൂലൈ 26 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അവസാനിച്ചത്. ആകെ 38 മണിക്കൂര്‍ നേരം. താളം പിഴയ്ക്കാതെ, താളം അയയാതെ.
രാത്രി ഒമ്പതരയ്ക്ക് ചേര്‍ന്ന സമാപന സമ്മേളനത്തില്‍ സ്വരലയ പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് എംപി അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശിക് മുഖ്യാതിഥിയായി. സംഗീതജ്ഞന് വി. ദക്ഷിണാമൂര്‍ത്തിയുടെ അനുഗ്രഹാശിസുകളോടെയാണ് രാമകൃഷ്ണന് തന്റെ മൃദംഗയജ്ഞം തുടങ്ങിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications