Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്കായി ഒരു രാത്രി

ലോസ് ആഞ്ചലസ്: പ്രമുഖ ഇന്ത്യന്‍ ഗായകരും പാശ്ചാത്യലോകത്തെ സംഗീത കലാകാരന്‍മാരും ഇന്ത്യയിലെ എയ്ഡ്സ് രോഗികള്‍ക്കായി ഒരു രാത്രി സംഗീതവിരുന്നൊരുക്കുന്നു.

ഇന്ത്യയിലെ എയ്ഡ്സ് ഭീഷണി നേരിടുക എന്ന ലക്ഷ്യത്തോടെ ആഗസ്ത് 21ന് നടക്കുന്ന സംഗീതകച്ചേരിയില്‍ പ്രമുഖ ഇന്ത്യന്‍ സംഗീത കലാകാരന്മാരായ കര്‍ഷ് കലേ, നിതിന്‍ സാവ്നി, റെഗ്ഗി ബെഞ്ചമിന്‍, ടിന സുഗന്ധി തുടങ്ങിയവരും പാശ്ചാത്യസംഗീതലോകത്തെ പ്രഗത്ഭരായ റെമക്കേല്‍ ബ്രഞ്ച്, കിംബര്‍ലി ലോക്ക് തുടങ്ങിയവരും പങ്കെടുക്കും.

ഇന്ത്യ നേരിടുന്ന എയ്ഡ്സ് ഭീഷണിക്കെതിരായ ബോധവത്കരണമാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. 2400ഓളം പേര്‍ കാണികളായെത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഹോളിവുഡ് താരങ്ങളും ഇന്ത്യയിലെ സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖരുമെത്തും.

ലോസ്ആഞ്ചലസിലെ വില്‍ടേണ്‍ എല്‍ജി തിയേറ്ററില്‍ ആഗസ്ത് 21നാണ് കച്ചേരി നടക്കുന്നത്. ടിക്കറ്റിന് 35 ഡോളര്‍ മുതല്‍ 105 ഡോളര്‍ വരെയാണ് നിരക്ക്. വിഐപി ടിക്കറ്റുകള്‍ക്ക് 500 മുതല്‍ 1000 ഡോളര്‍ വരെയാണ് നിരക്ക്. വണ്‍നൈറ്റ്ഫോര്‍ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

ഇന്ത്യക്കായി ഒരു രാത്രി എന്ന പരിപാടി വണ്‍നൈറ്റ് ഫൗണ്ടേഷനും ഹോളിബോഡി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും പുറത്തും എയ്ഡ്സിനെ കുറിച്ചുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വണ്‍ നൈറ്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലെ എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. 45 ലക്ഷം എയ്ഡ്സ് രോഗികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ദക്ഷിണാഫ്രിക്ക (50 ലക്ഷം പേര്‍) കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നില്‍. 2010ഓടെ ഇന്ത്യയില്‍ രണ്ടര കോടിയോളം എയ്ഡ്സ് രോഗികള്‍ ഉണ്ടാവുമെന്നാണ് ലോകാരോഗ്യ സംഘടന പ്രവചിക്കുന്നത്.

1980നും 2000നും ഇടയില്‍ 27 ലക്ഷം എയ്ഡ്സ് മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്. 2000-15ല്‍ 1.23 കോടി എയ്ഡ്സ് മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുമെന്നാണ് യുഎന്‍ പോപ്പുലേഷന്‍ ഡിവിഷന്‍ പ്രവചിക്കുന്നത്. 2015-50 ആവുമ്പോഴേക്കും ഇത് 4.95 കോടി എയഡ്സ് മരണങ്ങള്‍ ഇന്ത്യയിലുണ്ടാവുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+