ജാക്കി ചാനൊപ്പം കളരിപ്പയറ്റുകാര്‍
കേരളത്തിലെ കളരിപ്പയറ്റുകാര്‍ ഹോളിവുഡ് താരമായ ജാക്കി ചാനൊപ്പം അഭിനയിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ സിവിഎന്‍ കളരിസംഘത്തിലെ ആറ് പയറ്റുകാരാണ് ജാക്കി ചാന്റെ അടുത്ത ഹോളിവുഡ് ചിത്രമായ ദി മിത്തില്‍ പ്രത്യക്ഷപ്പെടുക.
സിവിഎന്‍ കളരിസംഘത്തിലെ ജി. സത്യനാരായണന്റെ നേതൃത്വത്തിലാണ് ആറംഗസംഘം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചൈനയിലെ ഷാംഗ്ഹായില്‍ പോയത്. അവിടെ ഷാംഗ്ഹായി ഫിലിം സ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്.
ജാക്കി ചാന്റെ അടുത്ത ചിത്രമായ ദി മിത്ത് ചൈനീസ് ഭാഷയിലും ഇംഗ്ലീഷ്ഭാഷയിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സ്റാന്‍ലി ടോംഗ് ആണ്. തിരുവനന്തപുരത്ത് സിവിഎന്‍ കളരിയില്‍ പയറ്റുകണ്ടപ്പോഴാണ് അടുത്ത ചിത്രത്തില്‍ കളരിപ്പയറ്റ് ഉപയോഗിക്കണമെന്ന് സ്റാന്‍ലി ടോംഗ് തീരുമാനിച്ചത്.
ബോളിവുഡ് നടി മല്ലിക ഷെരാവത്ത് ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഈ ജാക്കി ചാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. സദായ് എന്ന രാജ്യത്തിലെ രാജകുമാരിയായാണ് മല്ലികാ ഷെരാവത്ത് അഭിനയിക്കുന്നത്. ആ രാജ്യത്തിലെ യോദ്ധാക്കളായാണ് ആറ് കളരിപ്പയറ്റുകാര്‍ പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സത്യനാരായണന്‍. പക്ഷെ ഈ ഹോളിവുഡ്ചിത്രത്തിലെ രംഗങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്ന് സത്യനാരായണന്‍ പറയുന്നു.












Click it and Unblock the Notifications