മസ്കറ്റിലും കലാമണ്ഡലം കേന്ദ്രം
ചെറുതുരുത്തി: കലാമണ്ഡലം മസ്കറ്റിലും കേന്ദ്രം തുറക്കുന്നു. വിദേശത്ത് ദുബായില്‍മാത്രമാണ് ഇപ്പോള്‍ കലാമണ്ഡലം കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
മസ്കറ്റില്‍ തുടങ്ങുന്ന സെന്ററിന്റെ നിയന്ത്രണം പൂര്‍ണമായും കലാമണ്ഡലത്തിനാവും. അധ്യാപകരെ കലാമണ്ഡലത്തില്‍നിന്ന് അയയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ താമസിയാതെ ഭരണസമിതി തീരുമാനം ഉണ്ടാവും.
മസ്കറ്റിലെ സെന്റര്‍ ആരംഭിക്കുന്നതിനു മുന്നോടിയായി സംസ്കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഭരത് ഭൂഷനും കലാമണ്ഡലം സെക്രട്ടറി ബാലചന്ദ്രന്‍ വടക്കേടത്തും മസ്കറ്റില്‍ സന്ദര്‍ശനം നടത്തി സെന്ററിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തി.
കലാമണ്ഡലത്തില്‍നിന്ന് അധ്യാപികയെ നിയോഗിച്ച് രണ്ടു വര്‍ഷമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി അതിന്റെ പോരായ്മകള്‍ നികത്തും. ഇതിന് ശേഷമായിരിയ്ക്കും പുതിയ കേന്ദ്രം തുറക്കുക.
മസ്കറ്റിലെ കേന്ദ്രം ഒക്ടോബറിലെ വിജയദശമിക്കുമുമ്പേ തുടങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്.












Click it and Unblock the Notifications