കണ്ട്രി മ്യൂസിക്കിന്റെ രാത്രി
ഇന്ത്യയില്‍ കണ്ട്രി മ്യൂസിക് പാടുന്ന ഒരേയൊരാള്‍- 100 കോടിയില്‍ ഒരാള്‍- അതാണ് ബോബി കാഷ്. അതുകൊണ്ടായിരിക്കാം, കൊച്ചിയില്‍ ടാജ് ഹോട്ടലില്‍ നടന്ന ബോബി കാഷിന്റെ കണ്ട്രി മ്യൂസിക് കേള്‍ക്കാന്‍ പതിവില്‍ കവിഞ്ഞ തിരക്കുണ്ടായത്.
ലെതര്‍ ജാക്കറ്റും കൗബോയ് തൊപ്പിയുമണിഞ്ഞ്, കണ്ട്രി ഗായകനിണങ്ങുന്ന വേഷത്തില്‍ വേദിയില്‍ ബോബി കാഷ്. കൊച്ചിയിലെ സംഗീതാസ്വാദകര്‍ ബോബി കാഷിന്റെ വേഷവും ഗാനവും ഒരു പോലെ ആസ്വദിച്ചു. കണ്ട്രി മ്യൂസികിലെ ഒട്ടേറെ ക്ളാസിക് ഗാനങ്ങള്‍ ബോബി കാഷ് പാടിയപ്പോള്‍ സദസ്സില്‍ കയ്യടി, വണ്‍സ് മോര് വിളികള്‍.
ഇന്ത്യന്‍ കൗബോയ് എന്ന് വിളിക്കപ്പെടാനാണ് ബോബി കാഷിനിഷ്ടം. നാഷ് വില്ലയിലെ ബന്ധു അയച്ച ുകൊടുത്ത കസെറ്റുകളാണ് ഡെറാഡൂണില്‍ ജനിച്ച ബോബി കാഷിനെ കണ്ട്രി മ്യൂസിക്കിലേക്ക് ആകര്‍ഷി ച്ച ത്.
മെല്‍ബണിലെ കണ്ട്രി മ്യൂസിക് ചാര്‍ട്ടില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ് ബോബി കാഷിന്റെ ബേബി സോ ആര് യു എന്ന ഗാനം. ടാജിലും ഏറ്റവുമധികം കയ്യടി നേടിയത് ബേബി സോ ആര് യു എന്ന ഗാനമാണ്.
ഏറ്റവും പുതിയ ആല്‍ബത്തിലെ പ്രധാന ഗാനങ്ങളെ ല്ലാം അദ്ദേഹം കൊച്ചിയിലെ സംഗീതവിരുന്നില്‍ പാടി. ഇപ്പോള്‍ തിരക്കേറിയ കണ്ട്രി ഗായകനായ ബോബി കാഷ് ബുധനാഴ്ച രാത്രിയിലെ സംഗീതവിരുന്നിന് ശേഷം നേരെ ശ്രീലങ്കയിലേക്ക് പറന്നു. അവിടെയാണ് അടുത്ത സംഗീത പരിപാടി.
ഇടക്കാലത്ത് ജീവിയ്ക്കാന്‍ വേണ്ടി ദില്ലിയിലെ പബുകളില്‍ സ്ഥിരം ഗായകനായിരുന്ന ബോബി കാഷിന് ആസ്ത്രേല്യയിലെ ടാംവര്ത്തില് നടന്ന കണ്ട്രി മ്യൂസിക് ഫെസ്റിവലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ വഴിത്തിരവായത്. അവിടെ സമ്പന്നനായ ഒരു വ്യവസായിക്ക് ബോബി കാഷിന്റെ പാട്ട് ഇഷ്ടമായി. ഒരു സിഡി ഇറക്കാന്‍ അദ്ദേഹം പണം നല്കി. ആ സിഡിയാണ് കൗബോയ് ആറ്റ് ഹാര്‍ട്ട്. ആസ്ത്രേല്യയില്‍ ഇപ്പോള്‍ ഏറെ പ്രശസ്തമാണ് ഈ ആല്‍ബം.