തുമ്രിയുടെ തിളക്കം
പ്രസിദ്ധ തുമ്രി ഗായിക ശോഭാ ഗുര്‍ത്തുവിന്റെ മരണത്തോടെ അറ്റുപോയത് തുമ്രി സംഗീതത്തിന്റെ വിലപ്പെട്ട കണ്ണി. ഹിന്ദുസ്ഥാനി സംഗീതത്തിലെ കൈവഴിയായ തുമ്രിയ്ക്ക് സ്വന്തം കാലില്‍ നില്ക്കാനാവുമെന്ന് തെളിയിച്ച ഗായികയായിരുന്നു ശോഭാ ഗുര്‍ത്തു.
മുംബൈയിലെ വീട്ടില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു ശോഭാ ഗുര്‍ത്തുവിന്റെ അന്ത്യം. അതുവരെ ക്ലാസിക്കല്‍ ശൈലിയായ ഖയാലിലൂടെയാണ് ഹിന്ദുസ്ഥാനി സംഗീതം കൂടുതലായി അറിയപ്പെട്ടത്. എന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തെ ലളിതമായ തുമ്രി ശൈലിയിലൂടെ സാധാരണക്കാരുമായി അടുപ്പിയ്ക്കാന്‍ കഴിയുമെന്ന് ശോഭാ ഗുര്‍ത്തു തെളിയിച്ചു.
1925ല്‍ ബെല്‍ഗാമില്‍ ജനിച്ച ശോഭാ ഗുര്‍ത്തു അമ്മ മേനകാഭായി ശിരോദ്കറോടൊപ്പമാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ശോഭാ ഗുര്‍ത്തുവിന്റെ കഴിവ് കണ്ട് ആകര്‍ഷിക്കപ്പെട്ട ഉസ്താദ് ഖമ്മാന്‍ ഖാന് പിന്നീട് അവര്‍ക്ക് പരിശീലനം നല്കി. ഇതോടൊപ്പം ഉസ്താദ് നാതാന് ഖാനൊപ്പവും ശോഭാ ഗുര്‍ത്തു ക്ലാസിക്കള്‍ സംഗീതപഠനം നടത്തി.
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതശൈലിയായ ഖയാലില്‍ പ്രാവീണ്യം നേടുന്നതോടൊപ്പം ഹിന്ദുസ്ഥാനിയുടെ ലളിതസംഗീതശൈലികളായ തുമ്രിയും ദാദ്രയും ശോഭാ ഗുര്‍ത്തു പഠിച്ചു. ബീഗം അക്തര്‍, ഉസ്താദ് ബഡേ ഗുലാം അലിഖാന് എന്നിവരുടെ സ്വാധീനത്തോടെ ശോഭാ ഗുര്‍ത്തു തുമ്രി സംഗീതത്തില്‍ സ്വന്തം ശൈലി കെട്ടിപ്പടുത്തു.
മകന് ത്രിലോക് ഗുര്‍ത്തു അന്താരാഷ്ട്ര പ്രശസ്തനായ താളവിദഗ്ധനും ഫ്യൂഷന്‍ സംഗീതത്തിന്റെ വക്താവുമാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications