സച്ചിനും മണിരത്നവും ഒന്നിച്ചപ്പോള്‍..
ചെന്നൈ: സച്ചിന്‍ അഭിനയത്തിലും ഒരു ഇന്നിംഗ്സ് പരീക്ഷിയ്ക്കുന്നു. സംവിധായകന്‍ മണിരത്നത്തിന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിനയിക്കുന്നത്.
വികലാംഗരുടെ ക്ഷേമത്തിന് ഊന്നല്‍ നല്കുന്നതാണ് ഡോക്യുമെന്ററി. ചെന്നൈയില്‍ ഒക്ടോബര്‍ 15 ചൊവാഴ്ച ഷൂട്ടിംഗ് തുടങ്ങി. ഒരു വികലാംഗനോടൊപ്പമാണ് സച്ചിന്‍ അഭിനയിക്കുന്നത്.
മേക്കപ്പ് റൂമില്‍ നിന്ന് ക്യാമറയ്ക്കുമുന്നിലേക്കും അവിടേനിന്ന് വീണ്ടും മേക്കപ്പ് റൂമിലേക്കുമുള്ള ഓട്ടം സച്ചിന് അപരിചിതം. ഈ അനുഭവം പരസ്യചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമെന്ന് സച്ചിന്‍ അടിവരയിടുന്നു.
രാവിലെ 10മണിയ്ക്ക് ആരംഭിച്ച ഷൂട്ടിംഗ് ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു. 1991ല്‍ ആരംഭിച്ച ശക്തി ഫൗണ്ടേഷന് വേണ്ടിയുള്ളതാണ് ഈ ഡോക്യുമെന്ററി. വികലാംഗനായ തന്റെ മകന്റെ ഓര്‍മ്മയ്ക്ക് വാസന്തി രഘുവീര്‍ ആരംഭിച്ചതാണ് ശക്തി ഫൗണ്ടേഷന്‍.
അനില്‍ കുംബ്ലെ വഴിയാണ് സച്ചിനെ അഭിനയിക്കാന്‍ കിട്ടിയതെന്ന് വാസന്തി രഘുവീര്‍. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്ക് വേണ്ടി സേവനം ചെയ്യാന്‍ താല്പര്യമാണെന്ന് സച്ചിന്‍.












Click it and Unblock the Notifications