അലന്‍ ഹോളിംഗര്‍സ്റിന് ബുക്കര്‍ സമ്മാനം
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ബ്രിട്ടീഷ് എഴുത്തുകാരനായ അലന്‍ ഹോളിംഗര്‍സ്റിന്. ദി ലൈന്‍ ഒഫ് ബ്യൂട്ടി എന്ന നോവലാണ് ഹോളിംഗര്‍സ്റിന് ബുക്കര്‍ സമ്മാനം നേടിക്കൊടുത്തത്.
മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് ജീവിക്കുന്ന ഓക്സ്ഫോര്‍ഡ് ബിരുദധാരിയും സ്വവര്‍ഗഭോഗിയുമായ ഒരു ഇരുപതു വയസുകാരന്റെ കഥയാണ് ദി ലൈന്‍ ഒഫ് ബ്യൂട്ടി പറയുന്നത്. മയക്കുമരുന്നിന്റെയും അധികാരത്തിന്റെയും പണത്തിന്റെയും ലോകത്തിലൂടെ കടന്നുപോവുന്ന ഇരുപതുകാരന്റെ ജീവിതം വ്യത്യസ്തമായ ആഖ്യാനത്തിലൂടെയാണ് ഹോളിംഗര്‍സ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വവര്‍ഗരതിക്കാരുടെ കഥ മുമ്പും ഹോളിംഗര്‍സ്റ് തന്റെ കൃതികള്‍ക്ക് പ്രമേയമാക്കിയിട്ടുണ്ട്.
ബ്രിട്ടനില്‍ നിന്നും നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ബുക്കര്‍ പ്രൈസ്.












Click it and Unblock the Notifications