എഴുത്തച്ഛന്‍ പുരസ്കാരം അഴീക്കോടിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം സുകുമാര്‍ അഴീക്കോടിന്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് തിങ്കളാഴ്ച സാംസ്കാരികമന്ത്രി എ. പി. അനില്‍കുമാറാണ് അവാര്‍ഡ്് പ്രഖ്യാപിച്ചത്.
മലയാള സാഹിത്യത്തിന് അഴീക്കോട് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് സമ്മാനിക്കുന്ന്. വി.ആര്‍. പ്രബാാേധചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രിക്കും അഴീക്കോടിനും സൗകര്യപ്രദമായ ഏറ്റവും അടുത്ത ദിവസം അവാര്‍ഡ് സമ്മാനിക്കുമെന്ന് മന്ത്രി അനില്‍കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications