ചെമ്പൈെ സംഗീതോത്സവം തുടങ്ങി
ഗുരുവായൂര്‍: എകാദശിയുടെ ഭാഗമായ ചെമ്പൈെ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓ ഡിറ്റോറിയത്തില്‍ തുടങ്ങി. ദേവസ്വം മന്ത്രി കെ.സി വേണുഗോപാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മീഷണര്‍ കെ . മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.യു. യു. ശ്രീനിവാസിന്റെ മാന്‍ഡലിന്‍ കച്ചേരിയായിരുന്നു ആദ്യം.
ഹംസധ്വനി രാഗത്തിലുള്ള മുത്തുസ്വാമി ദീക്ഷിതര്‍ കൃതിയായ വാതാപി ഗണപതിം എന്ന കീര്‍ത്തനവും തുടര്‍ന്ന് ദേവഗാന്ധാരി രാഗത്തിലെ ക്ഷീരസാഗര, കല്യാണിരാഗത്തിലെ കൃഷ്ണാ നീ ബേഗനെ ബാരോ തുടങ്ങിയ കൃതികളും മാന്‍ഡലിനില്‍ ശ്രീനിവാസ് വായിച്ചു.കര്‍ണാടക സംഗീതത്തിലെ നിരവധി കീര്‍ത്തനങ്ങളുംഅദ്ദേഹം ആലപിച്ചു.നവംബര്‍ 22 തിങ്കളാഴ്ചയാണ് ഗുരൂവായൂര്‍ ഏകാദശി.












Click it and Unblock the Notifications