സ്ഥിരം രവിവര്‍മ ഗാലറി വരുന്നു
തിരുവനന്തപുരം: രവിവര്‍മ ചിത്രങ്ങള്‍ കനകക്കുന്നു കൊട്ടാരത്തില്‍ സ്ഥിരമായി പ്രദര്‍ശിപ്പിയ്ക്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിനായുള്ള പ്രത്യേക ഗാലറി ജനുവരിയില്‍ സജ്ജമാകും.
ഈ വര്‍ഷത്തെ രവിവര്‍മ അവാര്‍ഡ് കെ.എം വാസുദേവന്‍ നമ്പൂതിരിക്കു സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും രവിവര്‍മചിത്രങ്ങളെക്കുറിച്ചു മനസിലാക്കാനുള്ള സാഹചര്യമുണ്ടാകണം.
ഇത്തരം ബഹുമതികളിലൂടെ കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.
വളര്‍ന്നു വരുന്ന കലാകാരന്മാരെ പരിപോഷിപ്പിക്കാന്‍ സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കൂട്ടായ ശ്രമം വേണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്.












Click it and Unblock the Notifications