നവീനസംസ്കാരം വെല്ലുവിളി: സാറാജോസഫ്
തിരുവനന്തപുരം: നവീനസംസ്കാരത്തിന്റെ നുഴഞ്ഞുകയറ്റം ചിത്രീകരിക്കുന്ന ടെലിവിഷന്‍ സാഹിത്യസൃഷ്ടിയാണ് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
അലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് വയലാര്‍ അവാര്‍ഡു ലഭിച്ചതിന് സാറാജോസഫിനെ അഭിനന്ദിക്കുവാന്‍ സ്ത്രീവേദി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വേഗതയാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ വായനാശീലവും കുറഞ്ഞു വരുന്നു. ഈ വേഗതയെ എഴുത്തുകാര്‍ മറികടക്കേണ്ടതുണ്ട്.
സ്ത്രീപീഡനക്കേസുകളെപ്പറ്റി സംസാരിക്കവെ കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ കുട്ടിക്ക് മികച്ച പരിചരണം ലഭിച്ചേനെ. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിലായിരുന്നു പല പ്രമുഖരുടേയും രക്ഷ. ലതാ നായരെ മാത്രം കുറ്റവാളിയാക്കി ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇവര്‍ മാത്രം ശിക്ഷിക്കപ്പെടുകയും ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയും ചെയ്യും. പീഡനകഥകള്‍ വീണ്ടുമാവര്‍ത്തിക്കപ്പെടും.
ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കാതായിരിക്കുന്നു. സ്ത്രീവിമോചന നീക്കങ്ങളില്‍ കുററം കണ്ടെത്തുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. ടി.വിയും മോഡലിംഗും മറ്റുമാണ് ഒരു പരിധി വരെ ഇത്തരം സംഭവങ്ങള്‍ക്കു കാരണം. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി പുതുതലമുറ ഇവയെ കാണുന്നു.
ക്യാംപസ് രാഷ്ട്രീയം ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കുവാന്‍ സഹായിക്കുമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications