കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് സക്കറിയക്ക്
ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് സക്കറിയക്ക്. സക്കറിയയുടെ കഥകള്‍ എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായത്.
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എം. ടി. നായര്‍ അധ്യക്ഷനായുള്ള സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
മലയാള കഥാസാഹിത്യത്തില്‍ ആഖ്യാനത്തിലും പ്രമേയ പരിചരണത്തിലും അതുവരെ പരിചിതമല്ലാതിരുന്ന ചില വഴികള്‍ വെട്ടിത്തുറന്ന സക്കറിയ മലയാള കഥയെ നവീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കഥാകാരനാണ്.












Click it and Unblock the Notifications