അരങ്ങ് അവാര്‍ഡ് ഒ.എന്‍.വിക്ക്
തിരുവനന്തപുരം: അബുദാബിയിലെ അരങ്ങ് സംഘടന ഏര്‍പ്പെടുത്തിയ 2004ലെ സാഹിത്യഅവാര്‍ഡിന് ഒ. എന്‍. വി. കുറുപ്പിനെ തെരഞ്ഞെടുത്തു.
ഒ.എന്‍.വിയുടെ ക്ഷണികം, പക്ഷേ എന്ന കാവ്യസമാഹാരത്തിനാണ് 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്ന അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ പാലോട് രവിയാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
ഡോ.ജോര്‍ജ് ഓണക്കൂര്‍, പാലോട് രവി, ഡോ.എന്‍.എ കരീം, ഡോ.എം.ആര്‍ തമ്പാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ആര്‍ദ്രത നഷ്ടപ്പെടുന്ന കാവ്യമണ്ണിനെ രക്ഷിച്ചുനിര്‍ത്തുന്ന ഹൃദയംഗമമായ കവിതകളാണ് ക്ഷണികം, പക്ഷേയിലുള്ളതെന്ന് അവാര്‍ഡ് നിര്‍ണയകമ്മറ്റി വിലയിരുത്തി.
ഫെബ്രുവരിയില്‍ അബുദാബിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.












Click it and Unblock the Notifications