കോവിലന് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്
ദില്ലി: കോവിലന്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പിന് അര്‍ഹനായി. അക്കാദമി നല്‍കുന്ന ഏറ്റവും ഉന്നതമായ പദവിയാണിത്. ജ്ഞാനപീഠം ജേതാവായ ഹിന്ദി സാഹിത്യകാരന്‍ നിര്‍മല്‍ വര്‍മയെയും ഫെലോഷിപ്പിന് തിരഞ്ഞെടുത്തിട്ടുണ്ട്.
കോവിലന്റെ അനാരോഗ്യം കാരണം അദ്ദേഹത്തിന്റെ സ്വദേശത്തു വച്ചുതന്നെ ഫെലോഷിപ്പ് ദാനചടങ്ങ് സംഘടിപ്പിക്കുമെന്ന് അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍ അറിയിച്ചു. കോവിലനും നിര്‍മല്‍വര്‍മയും ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരാണെന്നും അവരെ അക്കാദമി ആദരിക്കുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
മലയാളത്തില്‍ നിന്ന് വൈക്കം മുഹമ്മദ് ബഷീറിനും തകഴി ശിവശങ്കരപിള്ളക്കും ബാലാമണിയമ്മക്കുമാണ് ഇതിന് മുമ്പ് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ളത്.
പട്ടാളക്കഥകളിലൂടെയും വ്യത്യസ്തമാ ആഖ്യനശൈലിയിലൂടെയും മലയാള സാഹിത്യത്തിന് കാമ്പുറ്റ രചനകള്‍ സമ്മാനിച്ച കോവിലന്റെ തട്ടകവും തോറ്റങ്ങളുമാണ് ഏറ്റവും ശ്രദ്ധേയമായ കൃതികള്‍.1972ലും 77ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കോവിലന്‍ 1995ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡും 1998ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1999ലെ വയവാര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.


Click it and Unblock the Notifications