കൃഷ്ണന്‍നായര്‍ പുരസ്കാരം കൃഷ്ണന്‍കുട്ടി നായര്‍ക്ക്
തിരുവനന്തപുരം: കലാമണ്ഡലം കൃഷ്ണന്‍നായര്‍ സ്മാരക പുരസ്കാരം കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ക്കും കഥകളി ഗായകന്‍ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ക്കും ലഭിക്കും. 5001 രൂപയും ശില്‍പവുമാണ് പുരസ്കാരം.
കൃഷ്ണന്‍നായരുടെ 91-ാം ജന്മദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 7ന് വൈകീട്ട് ആറു മണിക്ക് തീര്‍ത്ഥപാദമണ്ഡപത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരങ്ങള്‍ സമ്മാനിക്കും.സാംസ്കാരിക മന്ത്രി എ. പി. അനില്‍കുമാര്‍ അധ്യക്ഷനായിരിക്കും.
കഥകളി ആചാര്യനായ കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ ഇപ്പോള്‍ കേരള കലാമണ്ഡലം ഭരണസമിതിയിലെ വിശിഷ്ടാംഗമാണ്. കേന്ദ്ര, കേരള സംഗീത നാടക അക്കാദമികളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഥകളി ഗായകനായ ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ പാടാന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണന്‍നായരുടെ സഹാധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications