രാജാരവിവര്‍മ പുരസ്കാരം കാനായിക്ക്
കോഴിക്കോട്: ഈ വര്‍ഷത്തെ രാജാരവിവര്‍മ്മ പുരസ്കാരത്തിന് പ്രശസ്തശില്പി കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശംസിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാംസ്കാരിക മന്ത്രി എ. പി. അനില്‍കുമാര്‍ ഏപ്രില്‍ 29 വെള്ളിയാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. അവാര്‍ഡ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാജാരവിവര്‍മ്മ പുരസ്കാരത്തിന് അര്‍ഹനാകുന്ന ആദ്യത്തെ ശില്‍പ്പിയാണ് കാനായി കുഞ്ഞിരാമന്‍. ചിത്ര-ശില്പ-കലാ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന മലയാളികള്‍ക്കായി 2001ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
കെ. എ. ഫ്രാന്‍സിസ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.












Click it and Unblock the Notifications