എന്‍.എസ്.മാധവന് സാഹിത്യ അക്കാദമി അവാര്‍ഡ്
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എന്‍. എസ്. മാധവനാണ് നോവലിനുള്ള അവാര്‍ഡ്.
മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിനാണ് അവാര്‍ഡ്. ചെറുകഥയ്ക്ക് പ്രിയ. എ. എസ്സും കവിതക്ക് നെല്ലിക്കല്‍ മുരളീധരനും അവാര്‍ഡിന് അര്‍ഹരായി.
മറ്റ് അവാര്‍ഡുകള്‍: നാടകം- ശ്രീജനാര്‍ദനന്‍, ആത്മകഥ- ഈച്ചരാവാര്യര്‍, വിമര്‍ശനം- കിളിമാനൂര്‍ രമാകാന്തന്‍, സഞ്ചാരസാഹിത്യം-ജോര്‍ജ് ഓണക്കൂര്‍, വൈജ്ഞാനിക സാഹിത്യ- ഡോ. പി. എ. നൈനാന്‍.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും ഉണ്ണിക്കൃഷ്ണന്‍ പുതൂരിനും പന്മന രാമചന്ദ്രന്‍ നായര്‍ക്കും ലഭിക്കും. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
ജൂണ്‍ 10ന് സാഹിത്യ അക്കാദമിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അക്കാദമി ചെയര്‍മാന്‍ യൂസഫലി കേച്ചേരിയും സെക്രട്ടറി കൃഷ്ണന്‍നായരും അറിയിച്ചു.












Click it and Unblock the Notifications