ഹാരിപോട്ടര്‍ പരമ്പരയിലെ പുതിയ പുസ്തകം കേരളത്തിലുമെത്തി
തിരുവനന്തപുരം: ഹാരിപോട്ടര്‍ പരമ്പരയിലെ പുതിയ പുസ്തകമായ ഹാരിപോട്ടര്‍ ആന്റ് ദി ഹാഫ് ബ്ലഡ് പ്രിന്‍സ് കേരളത്തിലും വില്പന തുടങ്ങി.
ജൂലൈ 16 ശനിയാഴ്ച രാവിലെ ആറരയോടെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പുസ്തകം വില്പനയ്ക്കെത്തി. പുസ്തകശാലകളില്‍ കുട്ടികളുടെയുംമുതിര്‍ന്നവരുടെയും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
തിരുവനന്തപുരത്ത് മോഡേണ്‍ ബുക്സ് സെന്ററില്‍ പുസ്തകം വാങ്ങാന്‍ എത്തിയവരുടെ വന്‍തിരക്കുണ്ടായി. തിരുവനന്തപുരത്ത് ശനിയാഴ്ച മുതല്‍ ഒരാഴ്ച ഹാരിപോട്ടര്‍ പുസ്തകോത്സവം നടത്തുന്നുണ്ട്.












Click it and Unblock the Notifications