ഫൊക്കാന: മമ്മൂട്ടി ചലച്ചിത്ര പ്രതിഭ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ സിനിമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയെ ചലച്ചിത്ര പ്രതിഭയായി തിരഞ്ഞെടുത്തു.
സുകുമാരി, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനക്കുള്ള പുരസ്ക്കാരം നല്‍കും.കണ്ണാടി (ഏഷ്യാനെറ്റ്) ആണ് ടിവിയിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി. മികച്ച ടിവിസീരിയല്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഓര്‍മ്മയാണ്. ഓര്‍മ്മയിലെ അഭിനയത്തിന് സുരേഷ് കൃഷ്ണയെ മികച്ച നടനായും പ്രിയാ രാമനെ മികച്ച നടിയായും തിരഞ്ഞെടുത്തു.
ഓര്‍മ്മ, അവിചാരിതം എന്നിവയുടെ സംവിധായകന്‍ കെ.കെ.രാജീവാണ് മികച്ച സീരിയല്‍ സംവിധായകന്‍. മാനസമാണ് (ഏഷ്യാനെറ്റ്) മികച്ച ടെലി സിനിമ.
അമേരിക്കന്‍ മലയാളികളായ ജോയി ചെമ്മാച്ചേല്‍, ഹൗളി പോട്ടൂര്‍ എന്നിവര്‍ക്കും അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരക്കും പ്രത്യേക അവാര്‍ഡ് ഉണ്ട്.












Click it and Unblock the Notifications