കൈരളിയുടെ പുതിയ ചാനല്‍ ആഗസ്ത് 17 മുതല്‍
തിരുവനന്തപുരം: മലയാളം കമ്യൂണിക്കേഷന്‍സിന്റെ പുതിയ ചാനലായ പീപ്പിള്‍ ആഗസ്ത് 17ന് സംപ്രേഷണം ആരംഭിക്കും. മലയാളം കമ്യൂണിക്കേഷന്‍സിന്റെ ആദ്യചാനലായ കൈരളിയുടെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ ചാനല്‍ തുടങ്ങുന്നത്.
ആഗസ്ത് 17ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനോട് അനുബന്ധിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന ഇംപ്രഷന്‍സ് എന്ന പരിപാടി അവതരിപ്പിക്കും.
വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, ചാറ്റ് ഷോ, ഐടിയെ കുറിച്ചുള്ള പരിപാടികള്‍, സിനിമ തുടങ്ങിയവ ആയിരിക്കും പീപ്പിളിലെ പ്രധാന പരിപാടികള്‍.












Click it and Unblock the Notifications