ഇന്ത്യാ വിഷന്‍ ബഹറിനില്‍ പുതിയ ചാനല്‍ തുടങ്ങും
ദുബായ്: മലയാള ടെലിവിഷന്‍ ചാനലായ ഇന്ത്യാ വിഷന്റെ പുതിയ ചാനല്‍ ബഹറിനില്‍ തുടങ്ങും. എം.കെ മൂനീര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യാവിഷന്റെ ദുബായ് മീഡീയ സിറ്റിയിലെ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിനോദപരിപാടികളുള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ചാനല്‍ യുവതലമുറയെ ലക്ഷ്യം വച്ചാണ് തുടങ്ങുന്നത്. പുതിയ ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബറിലോ നവംബറിലോ ബഹറിനില്‍ കലാസാാസ്കാരിക പരിപാടികള്‍ നടത്തും. പ്രശസ്ത സംഗീതസംവിധായകനായ എ.ആര്‍. റഹ്മാനും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയായിരിക്കും പരിപാടിയുടെ മുഖ്യആകര്‍ഷണം.
ദുബായ് മീഡിയാസിറ്റിയില്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗള്‍ഫ് പരിപാടികള്‍ തല്‍സമയം പ്രേക്ഷകരിലെത്തിക്കാന്‍ സാധിക്കും. വാര്‍ത്താബുള്ളറ്റിനുകളും വാര്‍ത്താധിഷ്ഠിത പരിപാടികളും മീഡിയാസിററിയില്‍ നിന്നും സംപ്രേഷണം ചെയ്യും. പ്രവാസിമലയാളികളാണ് ഇന്ത്യാവിഷന്റെ നട്ടെല്ലെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications