Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃതകീര്‍ത്തി പുരസ്കാരം പി. നാരായണക്കുറുപ്പിന്

കൊല്ലം: ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരത്തിന് കവി പി. നാരായണക്കുറുപ്പ് അര്‍ഹനായി. 1,23,456 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതിശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം പ്രമാണിച്ച് അമൃതാനന്ദമയിമഠം സമ്മാനിക്കുന്നതാണ് ഈ പുരസ്കാരം. ആദ്ധ്യാത്മിക ദാര്‍ശനികസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മാനിച്ചാണ് കുറുപ്പിന് ഈ പുരസ്കാരം നല്‍കുന്നത്.

ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഡോ.കെ.അയ്യപ്പപ്പണിക്കര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എന്‍.പി.ഉണ്ണി, മാതാ അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നാരായണക്കുറുപ്പിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സപ്തംബര്‍ 27-ാം തീയതി അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിദേവിയുടെ ജന്മദിന ആഘോഷച്ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആര്‍.എല്‍.ഭാട്യ അവാര്‍ഡ് സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+