വയലാര്‍ അവാര്‍ഡ് സച്ചിദാനന്ദന്
തിരുവനന്തപുരം: 2004ലെ വയലാര്‍ അവാര്‍ഡ് കെ. സച്ചിദാനന്ദന്റെ സാക്ഷ്യങ്ങള്‍ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. ഒക്ടോബര്‍ 14 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി അറിയിച്ചതാണിത്.
എം.കെ സാനു, ഒ.എന്‍.വി കുറുപ്പ്, എന്‍.ജയചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സമകാലീന സംഭവങ്ങളോട് പ്രതികരിക്കുന്ന മനുഷ്യമനസിന്റെ ഭാവങ്ങളാണ് സാക്ഷ്യങ്ങള്‍ എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കവിതകളില്‍ തെളിയുന്നതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. 25000 രൂപയും പ്രശംസാപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. വയലാറിന്റെ ജന്മദിനമായ ഒക്ടോബര്‍ 27ന് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.
പ്രശസ്തനായ ഒരു കവിയുടെ പേരിലുളള അവാര്‍ഡ് ലഭിച്ചതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ടെന്ന് അവാര്‍ഡ് വാര്‍ത്തയോട് പ്രതികരിക്കവെ സച്ചിതാനന്ദന്‍ പറഞ്ഞു. അത് ജനങ്ങളുടെ അംഗീകാരമായാണ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications