എഴുത്തച്ഛന്‍ പുരസ്കാരം ഗുപ്തന്‍നായര്‍ക്ക്
തിവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവന നല്‍കുന്ന ആദരണീയരായ എഴുത്തുകാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് എഴുത്തച്ഛന്‍ പുരസ്കാരം.
സാഹിത്യമേഖലയ്ക്ക് ഗുപ്തന്‍നായര്‍ നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളെ മാനിച്ചാണ് അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്കാരം നല്‍കുന്നതെന്ന് സാംസ്കാരികമന്ത്രി എ.പി.അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ലക്ഷം രൂപയും ആര്‍ട്ടിസ്റ് ബി.ഡി.ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹനാകുന്ന പതിമൂന്നാമത്തെയാളാണ് ഗുപ്തന്‍നായര്‍.
മലയാളത്തിലെ നിരൂപണശാഖയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും പണ്ഡിതനുമാണ് ഗുപ്തന്‍നായര്‍. പ്രാസംഗികന്‍ എന്ന നിലയിലും പ്രശസ്തനാണ്.












Click it and Unblock the Notifications