എംഇഎസ് ഫെസ്റ് 2005 ശനിയാഴ്ച തുടങ്ങും
കോഴിക്കോട്: മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി സംസ്ഥാന യുവജനവിഭാഗത്തിന്റെ കലാ-സാംസ്കാരിക ആഘോഷമായ എംഇഎസ് ഫെസ്റ് 2005 നവംബര്‍ 19 ശനിയാഴ്ച തുടങ്ങും.
14 ജില്ലകളിലെ എംഇഎസ് സ്ഥാപനങ്ങളില്‍ നിന്നുള്ള 1500ളം വിദ്യാര്‍ത്ഥികളും യുവജനവിഭാഗം പ്രവര്‍ത്തകരും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കും.
അബ്ദുള്‍ സമദാനി എംപി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എംഇഎസ് പ്രസിഡന്റ് കെ.സി അബൂബക്കര്‍, സെക്രട്ടറി എം.എം റഷീദ്, യുവജനവിഭാഗം കമ്മറ്റി കണ്‍വീനര്‍ കെ.കെ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിക്കും.
44 വിഭാഗങ്ങളില്‍ നാല് വേദികളിലായാണ് മത്സരം നടക്കുക.












Click it and Unblock the Notifications