ഹരികുമാറിന് സര്‍ഗപ്രതിഭ അവാര്‍ഡ്
ആലപ്പുഴ: നെടുമുടി ഹരികുമാറിന് ജി. ശങ്കരപ്പിള്ള സ്മാരക സര്‍ഗ പ്രതിഭ അവാര്‍ഡ്. വേള്‍ഡ് ഡമോക്രാറ്റിക് സ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. ഹരികുമാറിന്റെ കവിതയെ സ്നേഹിച്ച പെണ്‍കുട്ടി എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.
10,001 രൂപയും ഫലകവുമാണ് അവാര്‍ഡ്. വേള്‍ഡ് സ്റഡി സെന്റര്‍ ഭാരവാഹികളായ ആര്യാട് ഭാര്‍ഗവന്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, ചിക്കൂസ് ശിവന്‍, ആലപ്പുഴ വിജയന്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് വിവരം വെളിപ്പെടുത്തിയത്.
മട്ടാഞ്ചേരി കലാക്ഷേത്ര ഏര്‍പ്പെടുത്തിയ യുവപ്രതിഭാ അവാര്‍ഡും ഹരികുമാറിന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications