കാക്കനാടന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് കാക്കനാടന്റെ ജാപ്പാണം പുകയില എന്ന ചെറുകഥാ സമാഹാരം അര്‍ഹമായി.
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് ഗോപിചന്ദ് നാരംഗിന്റെ അധ്യക്ഷതയില്‍ ഗോവയില്‍ ചേര്‍ന്ന അക്കാദമി എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിനു ശേഷമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ മനോഹര്‍ ശ്യാം ജോഷി, മറാത്തി കവി പരേതനായ അരുണ്‍ കൊലാത്കര്‍ എന്നിവര്‍ ഉള്‍പ്പെടെ 22 പേര്‍ക്കാണ് ഇത്തവണ അവാര്‍ഡ് നല്‍കുന്നത്.
ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍ 1935-ലാണു ജനിച്ചത്. സ്കൂള്‍ അധ്യാപകനായും ദക്ഷിണ റെയില്‍വേയിലും റെയില്‍വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച നോവലിനും കഥയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, മുട്ടത്തു വര്‍ക്കി അവാര്‍ഡ് തുടങ്ങിയവയ്ക്ക് അര്‍ഹനായിട്ടുണ്ട്.












Click it and Unblock the Notifications