മറാത്തി കവി കരണ്‍ദികാറിന് ജ്ഞാനപീഠം
ദില്ലി: 2003ലെ ജ്ഞാനപീഠം അവാര്‍ഡ് മറാത്തി കവി വിന്ദ കരണ്‍ദികാറിന്. കരണ്‍ദികാറിനെ ജ്ഞാനപീഠ പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി അറിയിച്ച അവാര്‍ഡ് സമിതി ഒരു പക്ഷേ ആധുനിക മറാത്തി കവികളില്‍ ഏറ്റവും പരീക്ഷണസ്വഭാവവും സമഗ്രതയും പ്രകടിപ്പിക്കുന്ന കവി കരണ്‍ദികാറാണെന്ന് അഭിപ്രായപ്പെട്ടു.
അഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. എല്‍.എം.സാംഗ്വിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന അവാര്‍ഡ് സമിതി യോഗമാണ് എണ്‍പത്തിയേഴുകാരനായ കരണ്‍ദികാറിനെ ജ്ഞാനപീഠം പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പ്രബന്ധകാരന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീമനിലകളിലും കരണ്‍ദികാര്‍ സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ചതായി അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
സോവിയറ്റ് ലാന്റ് നെഹ്റു സാഹിത്യ അവാര്‍ഡ്, സാഹിത്യ അക്കാദമിയുടെ സീനിയര്‍ ഫെലോഷിപ്പ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ കരണ്‍ദികാറിന് ലഭിച്ചിട്ടുണ്ട്.
എല്‍.എം.സാംഗ്വിയെ കൂടാതെ മഹാശ്വേതാദേവി, സി.ടി.ഇന്ദിര, സിതാന്‍ഷു യശസ്ചന്ദ്ര, രാമകന്തരഥ്, ഗോപി ചന്ദ് നാരംഗ്, അശോക് വാജ്പേയി, പ്രഭാകര്‍ സ്രോത്രിയ എന്നിവരാണ് അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.












Click it and Unblock the Notifications