മാതൃഭൂമി സാഹിത്യപുരസ്കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്
കോഴിക്കോട്: 2005ലെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
കെ.സച്ചിതാനന്ദന്‍ അധ്യക്ഷനും പ്രൊഫ.ലീലാവതി, എം.മുകുന്ദന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് എം.ടിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
തിക്കോടിയന്‍, എം.വി ദേവന്‍, പാലാ നാരായണന്‍ നായര്‍, ഒ.വി വിജയന്‍ എന്നിവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളിലെ മാതൃഭൂമി പുരസ്കാരം.












Click it and Unblock the Notifications