കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും ഫെല്ലോഷിപ്പുകളും പ്രഖ്യാപിച്ചു. പ്രശസ്ത ഗായിക ശാന്താ പി.നായര്‍ക്കും നടി വിജയകുമാരിക്കും പ്രശസ്ത നര്‍ത്തകന് എണ്ണയ്ക്കാട് നാരായണന്‍ കുട്ടിക്കുമാണ് ഫെലോഷിപ്പുകള്‍ ലഭിച്ചത്. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
അവാര്‍ഡുകള്‍ ലഭിച്ചവര്‍: ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ (ഇടക്ക), അനന്തപത്മനാഭന്‍ (വീണ), മാലിനി ഹരിഹരന്‍ (ശാസ്ത്രീയസംഗീതം), തൃശൂര്‍ പി. ഗോവിന്ദന്‍കുട്ടി (നാദസ്വരം), ഗോപിനാഥന്‍നായര്‍ (കഥകളി സംഗീതം), സിറോ ബാബു, ഷിബല്ല സദാനന്ദന്‍ (ലളിതസംഗീതം), ഗുരുവായൂര്‍ ദൊരൈ (മൃദംഗം), ശ്യാമള സുരേന്ദ്രന്‍ (മോഹിനിയാട്ടം), എം.എസ്.വാര്യര്‍, അമ്മിണി ഏണസ്റ് (നാടകം).
ഫെബ്രുവരിയില്‍ പുരസ്കാര വിതരണം നടക്കും. അക്കാദമി പ്രസിഡന്റ് സി.എല്‍.ജോര്‍ജ്, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications