അയ്യപ്പപണിക്കര്‍ക്ക് സരസ്വതി സമ്മാന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള സാഹിത്യപുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ കവി കെ.അയ്യപ്പപണിക്കര്‍ക്ക്.
അയ്യപ്പപണിക്കരുടെ കൃതികള്‍ എന്ന പുസ്തകത്തിനാണ് പുരസ്കാരം. കെ.കെ.ബിര്‍ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സരസ്വതി സമ്മാന്‍ ഇന്ത്യന്‍ ഭാഷകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന സാഹിത്യകാരന്‍മാര്‍ക്കാണ് സമ്മാനിക്കുന്നത്.
സരസ്വതി സമ്മാന്‍നേടുന്ന രണ്ടാമത്തെ മലയാളിയാണ് അയ്യപ്പ പണിക്കര്‍. 1995ല്‍ ബാലാമണിയമ്മയ്ക്കാണ് ഇതിനുമുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കുരുക്ഷേത്രം എന്ന കവിതയിലൂടെ മലയാള കാവ്യശാഖയെ ആധുനികതയുടെ പുതിയ സംവേദനരീതികള്‍ക്ക് സജ്ജമാക്കിയത് അയ്യപ്പപ്പണിക്കരാണ്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ഹാസ്യവും മൂര്‍ച്ചയുള്ള ജീവിത നിരീക്ഷണവും നിറയുന്ന കാര്‍ട്ടൂണിക് ആവിഷ്കാരങ്ങളയി പിന്നീട് കൂടുതല്‍ കരുത്താര്‍ജിച്ചു.
1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്താണ് അയ്യപ്പപ്പണിക്കരുടെ ജനനം. മലബാര്‍ ക്രിസത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കേരള സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു.
കുരുക്ഷേത്രം, ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81 തുടങ്ങിയവയാണ് പ്രധാന കൃതികള്‍.












Click it and Unblock the Notifications