സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍ : 2005 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെമ്മനം ചാക്കോയ്ക്കും ഇ. വാസുവിനും കെ.എസ്. നാരായണപിള്ളയ്ക്കും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
മികച്ച നോവലിസ്റിനുള്ള അവാര്‍ഡ് ജോസ് പനച്ചിപ്പുറത്തിനാണ്. കൃതി കണ്ണാടിയിലെ മഴ. ചെറുകഥയ്ക്കുള്ള അവാര്‍ഡ് ടി.എന്‍.പ്രകാശും (താപം) കവിതയ്ക്കുള്ള അവാര്‍ഡ് ശ്രീധരനുണ്ണിയും (ക്ഷണപത്രം) നേടി. സാഹിത്യവിമര്‍ശനത്തിനുള്ള അവാര്‍ഡ് വി.സി. ശ്രീജനാണ്. കൃതി പരിവാരങ്ങള്‍.
മറ്റ് അവാര്‍ഡുകള്‍: നാടകം - ശ്രീജ കെ.വി.(ഓരോരോ കാലത്തിലും), ജീവചരിത്രം - എന്‍.വി. ഹരികുമാര്‍ (പനമ്പിള്ളി ഗോവിന്ദമേനോന്‍), വൈജ്ഞാനിക സാഹിത്യം - കെ.ടി. രവിവര്‍മ്മ (മരുമക്കത്തായം - രണ്ട് ഭാഗങ്ങള്‍), യാത്രാവിവരണം - എന്‍.കെ.രാമചന്ദ്രന്‍, ഹാസ്യ സാഹിത്യം - ശ്രീബാല കെ. മേനോന്‍ (19 കനാല്‍ റോഡ്), വിവര്‍ത്തനം-സി.രാഘവന്‍ (ദിവ്യം).












Click it and Unblock the Notifications