ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറണാകുളം സ്വദേശി കെ എസ് പ്രകാശന്‍, മൂവാറ്റുപുഴ സ്വദേശി പി കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം. 25,000രൂപയും ബഹുമതി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
ശില്പ-ചിത്ര-ഫോട്ടോഗ്രാഫി വിഭാഗത്തില്‍ സാജു തുരുത്തിയില്‍, മനോജ് കൃഷ്ണ,കെ ആര്‍ ബാബു, എ കെ ശിവദാസ്, അജിലാല്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹരായി. 15,000രൂപയും ബഹുമതി പത്രവുമാണ് അവാര്‍ഡ്.
കലാനിരൂപണ വിഭാഗത്തിലെ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ദാസന്‍ പുത്തലത്തിന്റെ കലയും കാഴ്ചപ്പാടും എന്ന ഗ്രന്ഥത്തിന് ലഭിച്ചു. 10,000രൂപയാണ് പുരസ്കാരം. പരിഭാഷാ കൃതിക്കുള്ള പുരസ്കാരം കെ.മോഹനചന്ദ്രന്‍ വെള്ളായണിയുടെ മഹാശില്പി ചെല്ലിനിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തിനാണ്. 5000രൂപയാണ് അവാര്‍ഡ് തുക.
ടുവേര്‍ഡ്സ് നാച്ചര്‍-111എന്ന അക്രിലിക് ചിത്രമാണ് പി കെ സുരേന്ദ്രനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. സുരേന്ദ്രനിപ്പോള്‍ വെള്ളായണി കാര്‍ഷികകോളേജില്‍ ആര്‍ട്ടിസ്റാണ്. ട്രാമ്ള്‍ഡ്-11എന്ന അക്രിലിക് ചിത്രമാണ് കെ എസ് പ്രകാശിന് അവാര്‍ഡ് നേടിക്കൊടുത്തത്.മുത്തുക്കോയ,ശിവന്‍, കെ വി ഹരിദാസന്‍, കെ ഗോപാലകൃഷ്ണന്‍ .












Click it and Unblock the Notifications