സംസ്ഥാന ടിവി അവാര്‍ഡ്: സിദ്ദിഖ് മികച്ച നടന്‍
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ സിദ്ദിഖാണ്. മികച്ച നടിഅമ്പിളി ദേവി.
ഇത്തവണ മികച്ച ടെലി സീരിയലില്ല. മികച്ച ടെലിഫിലിമിന് അന്ന് മഴയായിരുന്നില്ല എന്ന സീരിയല്‍ അര്‍ഹമായി. മികച്ച രണ്ടാമത്തെ ടെലിസീരിയല്‍ അിസാക്ഷി.
മികച്ച സഹനടനായി പി.ശ്രീകുമാറിനെയും മികച്ച സഹനടിയായി സോനാനായരെയും തിരഞ്ഞെടുത്തു.
മികച്ച സംവിധായകന്‍ കെ.പി.ശിവകുമാറാണ്. മികച്ച തിരക്കഥാകൃത്തായി ബി.ഉണ്ണിക്കൃഷ്ണനെയും മികച്ച കഥാകൃത്തായി ജോണ്‍ പോളിനെയും തിരഞ്ഞെടുത്തു.
മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ച പ്രാലേയസ്മിതം കൈലാസത്തിനാണ്.
മികച്ച വാര്‍ത്താ വായനക്കാര്‍ക്കുള്ള പുരസ്കാരത്തിന് എസ്.ശരത്ചന്ദ്രനും രശ്മി മാക്സിമും അര്‍ഹത നേടി. ജെ.എസ്.ഇന്ദുകുമാര്‍ (ഏഷ്യാനെറ്റ്) പ്രത്യേക ജൂറി പുരസ്കാരം നേടി.












Click it and Unblock the Notifications