രാജാരവിവര്‍മ പുരസ്കാരം വി.എസ്.വല്യത്താന്
തിരുവനന്തപുരം: ചിത്ര, ശില്പകലാം രംഗത്തെ സംഭാവനകള്‍ക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്കാരം വി.എസ്.വല്യത്താന്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ചിത്രകലയില്‍ രവിവര്‍മ ശൈലി പിന്തുടര്‍ന്ന വല്യത്താന്‍ ചിത്രകലാരംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. കാനായി കുഞ്ഞിരാമന്‍ ചെയര്‍മാനും സാസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.ഭരത്ഭൂഷന്‍, കെ.വി.രാജന്‍, കാര്‍ട്ടൂണിസ്റ് യേസുദാസന്‍ എന്നിവര്‍ അംഗങ്ങളുമായി ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
തെമ്മാടിക്കാറ്റ്, സ്ലീപ്പിംഗ് ബ്യൂട്ടി, വേനല്‍ക്കാലം തുടങ്ങിയ വല്യത്താന്റെ പ്രശസ്ത ചിത്രങ്ങളാണ്. നാട്യോത്സവം എന്ന ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications