ഒ.വി വിജയന്റെ കാര്‍ട്ടൂണ്‍ സമാഹാരം പ്രസിദ്ധീകരിച്ചു
ദില്ലി: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും കാര്‍ട്ടൂണിസ്റുമായ ഒവി വിജയന്‍ വരച്ച കാര്‍ട്ടൂണുകളുടെ അപൂര്‍വ്വശേഖരം പ്രസിദ്ധീകരിച്ചു. ദില്ലിയിലാണ് പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്.
ട്രാജിക് ഇഡിയംസ്: ഒ.വി വിജയന്‍സ് കാര്‍ട്ടൂണ്‍സ് ആന്റ് നോട്സ് ഓണ്‍ ഇന്ത്യ എന്നു പേരിട്ട പുസ്തകം ദില്ലിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങില്‍ പ്രമുഖ കവിയും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ കെ സച്ചദാനന്ദനാണ് പ്രകാശനം ചെയ്തത്. എ.കെ.ദാമോദരന്‍ ആദ്യ പ്രതിഏറ്റുവാങ്ങി.
ഒരു മൂന്നാം ലോക കാര്‍ട്ടൂണിസ്റായ വിജയന്‍ തന്റെ വായനക്കാരെയും കാഴ്ചക്കാരെയും കൂടുതല്‍ ചിന്തിക്കുന്നവരാക്കി മാറ്റി. അത്തരത്തിലുള്ള ഒരു പ്രതിഭയെപ്പറ്റി പുതിയ തലമുറയ്ക്കു മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉപാദിയാണ് ട്രാജിക് ഇഡിയംസ് -പുസ്തകപ്രകാശനം നടത്തിക്കൊണ്ട് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
വിപ്ലവകാരിയായ കാര്‍ട്ടൂണിസ്റായിരുന്ന വിജയന്‍ തന്റെ വരകളില്‍ ചിരിയുടെയും ചിന്തയുടെയും ലോകം സൃഷ്ടിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഔട്ട്ലുക് മാഗസിന്‍ എഡിറ്റര്‍ വിനോദ് മേത്ത അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പത്രങ്ങളില്‍ നിന്ന് ഇത്തരം ഗൗരവതരങ്ങളായ കാര്‍ട്ടൂണുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാന്‍സി ഹഡ്സണ്‍ റൊഡ്ഢ്, സുന്ദര്‍ രാമനാഥ അയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിസിബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.












Click it and Unblock the Notifications