നായനാരെ കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷില്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഇ.കെ നായനാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളടങ്ങിയ കാണാപ്പുറങ്ങളിലെ നായനാര്‍ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്തുതന്നെ പ്രസിദ്ധീകരിക്കും. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും തയ്യാറാവുന്നുണ്ട്.
പരിഷ്കരിച്ച പതിപ്പിനുള്ള ഒരുക്കങ്ങളിലാണ് പുസ്തകത്തിന്റെ രചയിതാവ് പി. ആര്.വി വാര്യര്‍. നായനാരുടെ അടുത്ത സുഹൃത്തായിരുന്നു പി.ആര്.വി വാര്യര്‍.
1980മുതല്‍ നായനാരുടെ മരണം വരെ അദ്ദേഹവുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ആളാണ് വാര്യര്‍. ആദ്യ പുസ്തകം പുറത്തിറങ്ങിയപ്പോള്‍ അതിനെപ്പറ്റി വളരെ നല്ല അഭിപ്രായം ലഭിക്കുകയും അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഏറെ പുതിയ ആളുകള്‍ കൂടുതല്‍ ഓര്‍മ്മക്കുറിപ്പുകളുമായി തന്നെ സമീപിക്കുകയും ചെയ്തതോടെയാണ് പുതിയ പതിപ്പിനെപ്പറ്റി ചിന്തിച്ചതെന്ന് വാര്യര്‍ പറയുന്നു.
രണ്ടുമാസത്തിനുള്ളില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ 1500 കോപ്പികള്‍ ലണ്ടനിലേയ്ക്ക് മുന്‍കൂറായി ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.
മൂന്ന് വത്യസ്ഥ കാലഘട്ടങ്ങളിലായി 131മാസം മുഖ്യമന്ത്രിയായി റെക്കോര്‍ഡിട്ട നായനാരുടെ പൊതുജനം കാണാത്ത മറ്റൊരു വ്യക്തിത്വമായിരുന്നു ആദ്യപുസ്തകത്തിലൂടെ വായനക്കാര്‍ക്ക് പരിചയപ്പെടാന്‍ കഴിഞ്ഞത്.
ഒരുയഥാര്‍ത്ഥ കമ്മ്യൂണിസ്റുകാരനും ലുബ്ധമനോഭാവക്കാരനും രസികനുമായ നായനാരുടെ ജീവിതത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഓര്‍മ്മക്കുറിപ്പുകളാണ് പുതിയ പുസ്തകത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത മനുഷ്യന് എന്ന് കോണ്‍ഗ്രസ് നേതാവ് കരുണാകരന് നല്കിയ വിശേഷണവും നായനാര്‍ അമ്പാസിഡര്‍ കാര്‍ മാറ്റി മെഴിസിഡസ് വാങ്ങിയതും അതിനെക്കുറിച്ച് കരുണാകരനും നായനാര്ക്കുമിടയിലുണ്ടായ പഴിചാരലുകളും പ്രസ്താവനകളുമെല്ലാം പുതിയ പുസ്തകത്തിനെ രസകരമാക്കുന്നുണ്ടെന്ന് വാര്യര്‍.
കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ആദ്യപുസ്തകത്തിന് 119 താളുകളാണ് ഉണ്ടായിരുന്നത്. 65രൂപയായിരുന്നു ഇതിന്റെ വില. പുതിയ പതിപ്പ് കൂറെക്കൂടി വലിപ്പമേറിയതായിരിക്കുമെന്നും വാര്യര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications