വള്ളത്തോള്‍ സമ്മാനം ഒ.എന്‍.വിയ്ക്ക്
തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യ സമിതിയുടെ ഇത്തവണത്തെ വള്ളത്തോള്‍ സമ്മാനത്തിന് പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിനെ തിരഞ്ഞെടുത്തു.
ആര്‍. രാമചന്ദ്രന്‍ നായര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ.സി.ജി രാജഗോപാല്‍, ഡോ. എം. ലീലാവതി,ഡോ. എ.എം വാസുദേവന്‍ പിള്ള, ഡോ. കവടിയാര്‍ രാമചന്ദ്രന്‍, ഡോ. പറവൂര്‍ ലതികാ നായര്‍ എന്നിവരടങ്ങിയ ഏഴംഗ സമിതിയാണ് അവാര്‍ഡിനായി ഒഎന്‍വിയെ തിരഞ്ഞെടുത്തത്.
കീര്‍ത്തി ഫലകവും 1,11,111രൂപയുമടങ്ങുന്നതാണ് പുരസ്കാരം. മഹാകവി വള്ളത്തോളിന്റെ 128-ാം ജന്മദിനമായ ഒക്ടോബര്‍ 16ന് തിരവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിയ്ക്കും.
മലയാളത്തിലെ ഭാവഗീത പ്രസ്ഥാനത്തിന് നല്‍കിയ സംഭവാനകളെ മാനിച്ചാണ് പുരസ്കാരത്തിനായി ഒ.എന്‍.വിയെ തിരഞ്ഞെടുത്തതെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി ചെയര്‍മാന്‍ ആര്‍.രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.












Click it and Unblock the Notifications