വയലാര്‍ അവാര്‍ഡ് സേതുവിന്
തിരുവനന്തപുരം: 2006ലെ വയലാര്‍ അവാര്‍ഡിന് സേതു അര്‍ഹനായി . അദ്ദേഹത്തിന്റെ അടയാളങ്ങള്‍ എന്ന നോവലിനാണ് അവാര്‍ഡ്.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാര്‍ അവാര്‍ഡ്. പ്രൊഫ.എം.കെ.സാനുവാണ് തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 27ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സേതുവിന് സമ്മാനിക്കും.
സേതു എന്ന പേരില്‍ എഴുതുന്ന എ.സേതുമാധവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായിരുന്നു. പാണ്ഡവപുരം എന്ന നോവലാണ് സേതുവിനെ ഏറെ പ്രശസ്തനാക്കിയത്.
എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് 1942ലാണ് സേതുവിന്റെ ജനനം. വനവാസം, അറിയാത്ത വഴികള്‍, താളിയോല, വിളയാട്ടം, കിനാവുകളില്‍ കാട്ടൂതീ എന്നീ നോവലുകളും സേതു രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications