എം.മുകുന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ സാരഥികളെ നിശ്ചയിച്ചു.
കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി എം. മുകുന്ദനെയും ചലച്ചിത്ര അക്കാദമി ചെയന്‍മാനായി കെ. ആര്‍ മോഹനനെയും നിയമിച്ചു. ഒപ്പംതന്നെ കലാമണ്ഡലം ചെയന്‍മാനായി ഒ.എന്‍.വി കുറുപ്പിനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി നടന്‍ മുരളിയെയും നിയമിച്ചിട്ടുണ്ട്. സി.എന്‍ കരുണാകരനാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.
ലളിതകലാ അക്കാദമി ചെയര്‍മാന്‍ പി.കെ കാളനെ ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായും ടി. രാധാമണിയെ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാനായും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബുക്മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായി എം.ഗോഗുലേന്ദ്രനെയാണ് നിയോഗിച്ചിരിക്കുന്നത്.
സ്ഥാപനങ്ങളും പുതിയ ഭാരവാഹികളും
കേരള സാഹിത്യ അക്കാദമി: എം. മുകുന്ദന്‍ (ചെയര്‍മാന്‍)സി.വി ശ്രീരാമന്‍ (വൈസ് ചെയര്‍മാന്‍), ഐ.വി ദാസ് (സെക്രട്ടറി).
ചലച്ചത്ര അക്കാദമി: കെ.ആര്‍ മോഹനന്‍ (ചെയര്‍മാന്‍), വി.കെ ജോസഫ് (വൈസ് ചെയര്‍മാന്‍), ഡോ. കെ.എസ് ശ്രീകുമാര്‍ (സെക്രട്ടറി)
സംഗീതനാടക അക്കാദമി: മുരളി (ചെയര്‍മാന്‍), നിലമ്പൂര്‍ ആയിഷ(വൈസ് ചെയര്‍മാന്‍ ), പ്രൊഫസര്‍ പി.ഗംഗാധരന്‍ (സെക്രട്ടറി).
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍: ടി രാധാമണി (വൈസ് ചെയര്‍പേഴ്സണ്‍).
കേരള ലളിതകലാ അക്കാദമി: സി.എന്‍ കരുണാകരന്‍ (ചെയര്‍മാന്‍ ), സാവിത്രി രാജീവന്‍(വൈസ് ചെയര്‍പേഴ്സണ്‍), സത്യപാല്‍ (സെക്രട്ടറി)
ഫോക്ലോര്‍ അക്കാദമി: പി.കെ കാളന്‍ (ചെയര്‍മാന്‍), വി.എം കുട്ടി (സെക്രട്ടറി) എ.കെ നമ്പ്യാര്‍ (വൈസ് ചെയര്‍മാന്‍ ).
കേരള കലാമണ്ഡലം: ഒ.എന്‍.വി കുറുപ്പ് (ചെയര്‍മാന്‍), എ.എസ്.എന്‍ നമ്പീശന്‍ (വൈസ് ചെയര്‍മാന്‍), ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് (സെക്രട്ടറി).












Click it and Unblock the Notifications