Get Updates
Get notified of breaking news, exclusive insights, and must-see stories!

2006ലെ എഴുത്തച്ഛന്‍ പുരസ്കാരം കോവിലന്

തിരുവനന്തപുരം: 2006ലെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ കോവിലനെ തിരഞ്ഞെടുത്തു. സാംസ്കാരിക മന്ത്രി എം.എ ബേബി കോവിലന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് പുരസ്കാര പ്രഖ്യാപനം അറിയിച്ചത്.

സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത കീഴാള വിഭാഗത്തിന്റെ കഥകളുമായാണ് വി.വി അയ്യപ്പന്‍(84) കോവിലന്‍ എന്ന തൂലികാ നാമവുമായി മലയാള സാഹിത്യലോകത്തേയ്ക് കടന്നുവന്നത്.

സ്വന്തമായ ആഖ്യാന ശൈലികൊണ്ടും അനുഭവ പരിസരം കൊണ്ടും തന്റേതായ ഒരു സ്ഥാനം മലയാള സാഹിത്യലോകത്ത് ഉണ്ടാക്കിയെടുക്കാനും ഈ സാഹിത്യകാരന് കഴിഞ്ഞു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയില്‍ മലയാളികളായ സഹൃദയരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കോവിലന്റെ രചനകളുടെ പ്രസക്തി. 1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിനും 1972,77വര്‍ഷങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും കോവിലന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇത്രയും പ്രായമായിട്ടും തന്നെ ഇത്തരത്തിലൊരു പുരസ്കാരത്തിന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് കോവിലന്‍ പറഞ്ഞു. തട്ടകം, തോറ്റങ്ങള്‍, ഹിമാലയം, ഭരതന്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തന്റെ പ്രധാന കൃതികള്‍.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്കാരം. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് മന്ത്രി എം.എ ബേബി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+