മൊബൈലുകളില്‍ ഇനി നോവലും കോമിക്സും
രണ്ടിഞ്ച് വലിപ്പമുള്ള മൊബൈല്‍ സ്ക്രീനില്‍ ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശം കൊണ്ട് ഇനി മുതല്‍ നോവലുകളും ഫലിത കഥകളും വായിച്ചു രസിയ്ക്കാം. ജപ്പാനും ചൈനയ്ക്കും പിന്നാലെ ഇന്ത്യയിലും മൊമിക്സുകള് എന്നു വിളിപ്പേരുള്ള മൊബൈല്‍ കോമിക്സുകള്‍ തരംഗമാകുന്നു.
പരീക്ഷണം എന്ന നിലയില്‍ ഒരു മൊബൈല്‍ കണ്ടന്റ് പ്രൊവൈഡിംഗ് കമ്പനി മൊബൈല്‍ വഴി നല്കിയ അമര്‍ച്ചിത്രകഥ വിജയമായതോടെയാണ് ഇത്തരം കമ്പനികള്‍ ഈ സാധ്യതയെ ഉപയോഗപ്പെടുത്താനായി മുന്നോട്ടുവന്നിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ നോവലായ മലയാളത്തില്‍ എഴുതിയ നീലക്കണ്ണുകള് ഇതിനകം തന്നെ അറുന്നൂറോളം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് നോവല്‍ മൊബൈല്‍ വഴി വായനക്കാരിലെത്തുന്നത്. വിവിധ സെല്ലുലാര്‍ കമ്പനികള്‍ നോവലിന്റെ കര്‍ത്താവുമായി കൂടുതല്‍ ആളുകള്‍ക്ക് ഇത് ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയാണ്.
കേരളത്തിലെ കാലടി ശ്രീ ശങ്കര കോളജിലെ അധ്യാപകനായ പി.ആര് ഹരികുമാറിന്റെ നോവലാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ വഴി ലഭ്യമാക്കിയത്. എന്നാല്‍ ഇത് വളരെക്കുറച്ചാളുകള്ക്കുമാത്രമേ ലഭിച്ചിട്ടുള്ളു. ആറ് ഭാഗങ്ങളുള്ള നോവലിന്റെ വലിപ്പം 70 കിലോബൈറ്റായിരുന്നു.
ഇത്തരത്തില്‍ മൊബൈലിലൂടെ നോവലുകളും ഫലിത കഥകളും വായിക്കുന്നവരുടെഎണ്ണം കൂടിവരുകയാണെന്ന് മൊബൈല്‍ കണ്ടന്റ് ഡവലപ്പറായ രാജീവ് ഹിരാനന്ദാനി സാക്ഷ്യപ്പെടുത്തുന്നു.
ജപ്പാനിലും കൊറിയയിലുമെല്ലാം പുസ്തകങ്ങല്‍ മുഴുവനായും മൊബൈല്‍ സ്ക്രീനില്‍ ലഭ്യമാക്കുന്നുണ്ട്. പക്ഷേ ഇന്ത്യയില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തിയിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ കാര്യങ്ങള്‍ ഇതിലും പുരോഗമിക്കുമെന്നും അദ്ദേഹം പറയുന്നു.
ചൈനയില്‍ മൊബൈല്‍ വഴിനല്‍കാനുള്ള കോമിക്കുകള് തയ്യാറാക്കിയത് രാജീവാണ്. ഈ പുതിയ സംരംഭം ചൈനയില്‍ വന്‍വിജയമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അവിടത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ളതാണ് ഇതിന് പ്രധാന കാരണം.
ഇന്ത്യയില്‍ ആദ്യം ഇംഗ്ലീഷിലായിരിക്കും ഇത്തരം കോമിക്സുകള്‍ ലഭ്യമാക്കുക. അഞ്ചോ ആറോ മാസത്തിനുള്ളില്‍ ഹിന്ദി, ബംഗാളി, ഗുജറാത്തി, തെലുങ്ക് , പഞ്ചാബി ഭാഷകളിലും ഇവ ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ അമര്ച്ചിത്രകഥയ്ക്ക് നല്ല പ്രതികരണം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രാദേശിക ഭാഷകളില്‍ക്കൂടി കഥകളും മറ്റും നല്കാന് തീരുമാനിച്ചത്- രാജീവ് വ്യക്തമാക്കി.
കമ്പ്യൂട്ടര്‍ ഭാഷയായ ജാവ ഉപയോഗിച്ചാണ് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. ജാവാ സ്ക്രിപ്റ്റ് ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈലുകളിലെല്ലാം നോവല്‍ വായിക്കാന്‍ സാധിക്കും. ഇത്തരത്തിലെ ആദ്യത്തെ മൊബൈല്‍ നോവല്‍ പ്രസിദ്ധീകരിച്ചത് ജപ്പാനിലാണ്. യോഷി എന്ന നോവലിസ്റ് രചിച്ച ഡീപ്പ് ലവ് ആയിരുന്ന ആ നോവല്‍.
പിന്നീട് ഈ തരംഗം കൊറിയയിലേയക്കും സ്വിറ്റ്സര്ലാന്റിലേയ്ക്കും വ്യാപിച്ചു. ഫോണ്‍ നോവലുകള്‍ എസ്എംഎസ് നോവല്‍, മൊബൈല്‍ നോവല്‍ , സെല്‍ഫോണ്‍ നോവല്‍ , മൊബൈല്‍ ഫിക്ഷന്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നുണ്ട്.
റീഡ് മാനിയാക്ക് ഇ-ബുക്ക് റീഡര്‍ എന്ന സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് നോവല്‍ മൊബൈലുകളില്‍ വായിക്കാന്‍ സജ്ജമാക്കിയെടുക്കുന്നത്. എസ്എംഎസുകള്‍ വഴിയും അല്ലാതെയും ഇത്തരം നോവലുകലും കഥകളും മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം.
ദിവസം ഒന്നോ രണ്ടോ രൂപ ഈടാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ പോര്‍ട്ടലുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യത്തക്ക വിധമാണ് കോമിക്സുകള്‍ തയ്യാറാക്കുക. ദിവസം ഒരു ഭാഗം എന്നരീതിയിലായിരിക്കും ഇവ ലഭ്യമാകുക.
അതേ സമയം നോവലുകളും മറ്റ് സാഹിത്യ സൃഷ്ടികളും എല്ലാ മൊബൈലുകളിലും ലഭ്യമാകത്തക്കവിധത്തിലുമായിരിക്കും. തുടക്കം എന്ന നിലയ്ക്ക് ആദ്യത്തെ 600 പേര്‍ക്ക് ഇത് സൗജന്യമായി ലഭിക്കും. ആവശ്യമായ സോഫ്റ്റ് വേറുകള്‍ ഇന്സ്റാള് ചെയ്ത മൊബൈലുകളില്‍ മലയാളത്തിലുള്ള നോവല്‍ വളരെ വ്യക്തമായി വായിക്കാന്‍ കഴിയും.
ഇത് ഒരു നൂതനമാധ്യമമായി വികസിക്കുമെന്നും മൊബൈലിനോട് എപ്പോഴും ആകര്‍ഷണമുള്ള പുതിയ തലമുറയില്‍ ഒരു പക്ഷേ നഷ്ടപ്പെട്ടുവെന്ന് കരുതുന്ന വായനാശീലം വീണ്ടെടുക്കാനുള്ള അവസരമായിപ്പോലും ഇത് മാറിയേക്കാനിടയുണ്ടെന്നും ഹരികുമാര്‍ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications